നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത്; കേന്ദ്രസര്‍ക്കാരിനോട് ശിവസേന - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 8 May 2021

നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത്; കേന്ദ്രസര്‍ക്കാരിനോട് ശിവസേന

ഇന്ത്യ ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മുടെ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ഇന്ത്യയുടെ ചെറിയ അയൽ രാജ്യങ്ങൾ പോലുംഇപ്പോൾ നമുക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി.

ശിവസേനയുടെ പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ വന്നത്. ‘കോവിഡിന്റെ രണ്ടാം തരംഗ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പരമാവധി രാജ്യങ്ങളുടെ സഹായം വേണമെന്നാണ് അവർ പറയുന്നത്. ഇന്ത്യയിലേക്ക് അയൽരാജ്യമായ ബംഗ്ലാദേശ് പതിനായിരം റെഡെസിവിർ മരുന്നുകളാണ് അയച്ചത്. ചെറിയ രാജ്യമായ ഭൂട്ടാൻ മെഡിക്കൽ ഓക്‌സിജൻ അയച്ചു.

അതേപോലെ തന്നെ നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെല്ലാം ‘ആത്മനിർഭർ’ ഇന്ത്യയിലേക്ക് സഹായങ്ങൾ അയച്ചു’ – സാംന പറയുന്നു. ‘ഇപ്പോഴും നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ എന്ന രാജ്യം അതിജീവിക്കുന്നത്. നിലവിൽ ധാരാളം ദരിദ്രരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുൻപൊക്കെ പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളാണ് മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ മൂലമാണ് രാജ്യം ഇപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം അനുഭവിക്കുന്നത്’ – സേന കുറ്റപ്പെടുത്തി.

ദരിദ്രരാജ്യങ്ങൾ വരെ ഇന്ത്യയെ അവർക്കാകും വിധം സഹായിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുമായി മുമ്പോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അതവഗണിച്ചു. സാംന ചൂണ്ടിക്കാട്ടി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3xXLqy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages