
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഏപ്രില്‍ മാസത്തിലായിരുന്നു പനിയും രക്തത്തിലെ അണുബാധയെയും തുടര്‍ന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യം തന്നെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ റൂമിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോള്‍ വീണ്ടും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3unZkYm
via IFTTT
No comments:
Post a Comment