
കോവിഡ് വൈറസിനെ തുരത്താനുള്ള പുതിയ മാര്‍ഗ്ഗവുമായി യുപിയിൽ നിന്നും പുതിയ മാർഗവുമായി ഒരു ബിജെപി നേതാവ് രംഗത്ത് എത്തിയിരിക്കുന്നു. യുപിയിലെ മീററ്റില്‍ ശംഖ് ഊതി “ജയ് ശ്രീറാം” വിളികളോടെ, യാഗത്തിന് ഉപയോഗിക്കുന്ന മിശ്രിതം കത്തിച്ചാണ് ഇവിടെ നേതാക്കള്‍ തെരുവിലൂടെ നടന്നത്.
ഈ രീതിയിൽ നടന്ന കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്തെ ബിജെപി നേതാവായ ഗോപാല്‍ ശര്‍മയാണ്. യാഗത്തിലെ പ്രത്യേക മിശ്രിതം കത്തിക്കുമ്പോഴുണ്ടാകുന്ന പുക മൂലം അന്തരീക്ഷം ശുദ്ധമാക്കുമെന്നും ആ പുക വൈറസിനെ നശിപ്പിക്കുമെന്നും ചടങ്ങിനിടെ നേതാവ് അവകാശപ്പെട്ടു.
“ഹൈന്ദവ വിശ്വാസ വിധി പ്രകാരം യാഗം നടത്തുമ്പോൾ ഉപയോഗിക്കുന്ന സാധനങ്ങള്‍, ഉണങ്ങിയ ചാണകം, പശുവിന് നെയ്യ്, മാവിന് തടി, കര്‍പ്പൂരം എന്നിവ ചേര്‍ത്ത മിശ്രിതമാണ് ഞങ്ങൾ കത്തിക്കുന്നത്. ഇതിന്റെ പുക അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും” ഗോപാല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3yhcZ5I
via IFTTT
No comments:
Post a Comment