
യുഡിഎഫിൽ നിന്നുള്ള മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി അറിയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല.പക്ഷെ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നതായും വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍എസ്പി നടത്തിയ വിലയിരുത്തല്‍.അതേസമയം, കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രമേചന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.താൻ പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ ആവര്‍ത്തിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3wRXgbZ
via IFTTT
No comments:
Post a Comment