
തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. ഇവിടുത്തെ വാക്സിന് നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്ര ഐഎഎസിനെ നിയമിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എത്രയും വേഗം തന്നെ വാക്സിൻ ഉൽപ്പാദനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം പുതുതായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കൊവിഡ് മാനേജ്മെന്റ്), ഡോ. വിജയകുമാര്‍ (വാക്സിന് വിദഗ്ദ്ധന്, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന് ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്മാരായാണ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.
രാജ്യത്തെയും വിദേശത്തെയും പ്രമുഖ വാക്സിന് നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും എത്രയും വേഗം തന്നെ വാക്സിന് ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു.
ഇതോടൊപ്പം തന്നെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം അനുവാദം നല്കി. കേരളത്തിന്റെ വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാനും തീരുമാനമായി.
from Breaking News – ഇ വാർത്ത | evartha https://ift.tt/2TisE4Y
via IFTTT
No comments:
Post a Comment