കൊവിഡ് പ്രതിസന്ധിയിൽ പരാജയം; ഈ വര്‍ഷം രാജിവെച്ചത് എട്ട് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 2 June 2021

കൊവിഡ് പ്രതിസന്ധിയിൽ പരാജയം; ഈ വര്‍ഷം രാജിവെച്ചത് എട്ട് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍

ലോകമാകെ 2021 ല്‍ കൊവിഡ് വൈറസ് വ്യാപന പ്രതിസന്ധി കൈകാര്യം ചെയ്തതിലെ അപാകത മൂലം രാജി വെക്കേണ്ടി വന്നത് എട്ട് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർക്ക്. ഇക്വഡോര്‍, ഓസ്ട്രിയ, ഇറാക്ക്, അര്‍ജന്റീന, ജോര്‍ദാന്‍, പെറു, സ്ലൊവാക്യ, മംഗോളിയ എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ക്കാണ് കൊവിഡ് കൈകാര്യം ചെയ്തതിലെ പരാജയത്തിൽ രാജിവെക്കേണ്ടി വന്നത്. ഇക്വഡോര്‍ മന്ത്രി റൊഡോള്‍ഫോ ഫര്‍ഫാന്‍ രാജി വെച്ചത് കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റ് കേവലം രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിലാണ്.

രാജ്യത്ത് വാക്‌സിന്‍ ഉത്പാദനത്തില്‍ പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നത്. പക്ഷെ ഫര്‍ഫാന് ശേഷം അധികാരത്തിലെത്തിയ മന്ത്രി ജുവാന്‍ കാര്‍ലോസ് സെവാല്ലോസും കഴിഞ്ഞ മാസം രാജിവെക്കുകയായിരുന്നു. സമാനമായി ഓസ്ട്രിയന്‍ ആരോഗ്യമന്ത്രിയായിരുന്ന റുഡോള്‍ഫ് അന്‍ഷൊബര്‍ രാജിവെച്ചത് ഈ വര്‍ഷം ഏപ്രില്‍ 13നാണ്.

താന്‍ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി കൂടുതലായി ജോലി ചെയ്തുവെന്നും എന്നാല്‍ തന്നെക്കാള്‍ മികച്ച ഒരാളാണ് ഇതിന് യോഗ്യന്‍ എന്ന് തോന്നുന്നതിനാല്‍ രാജിവെക്കുകയുമാണെന്നാണ് അന്‍ഷൊബര്‍ അറിയിച്ചത്. അടുത്തിടെ ഇറാക്കിലെ കൊവിഡ് ചികിത്സാ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 80 ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിൽ നടന്നപ്രതിഷേധത്തിലാണ് ഇറാക്കിലെ ആരോഗ്യമന്ത്രി ഹസ്സന്‍ അല്‍ തമീനി രാജിവെച്ചത്.

വാക്‌സിനേഷന്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അര്‍ജന്റീനയിലെ ആരോഗ്യമന്ത്രി ഗിന്‍സ് ഗോണ്‍സാല്‍സ് ഗാര്‍ഷ്യ രാജിവെച്ചത്.സർക്കാരിന്റെ കീഴിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറുപേര്‍ മരിച്ച ശേഷം നടന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് ജോര്‍ദാന്‍ ആരോഗ്യമന്ത്രി നാസിര്‍ ഒബെയിദത്ത് മാര്‍ച്ചില്‍ രാജിവെച്ചത്. പൗരന്മാർക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് പെറുവിലെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയ്ക്ക് വാക്‌സിന്‍ നല്‍കിയത് മാധ്യമങ്ങളിൽ വാര്‍ത്തയായതിനെ തുടര്‍ന്നാണ് പെറുവിലെ ആരോഗ്യമന്ത്രി ഡോ. പിലാര്‍ മസേട്ടി രാജിവെച്ചത്.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സ്ലോവാക്യയിലെ ആരോഗ്യമന്ത്രി മരേക്ക് ക്രാജി രാജിവെക്കുന്നത്. 2021 മാര്‍ച്ചിലായിരുന്നു രാജി. മംഗോളിയയില്‍ പ്രധാനമന്ത്രി റുറേല്‍സുഖ് ഉക്‌നയും മുഴുവന്‍ കാബിനറ്റുമാണ് രാജിവെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ച നിസംഗതയെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3g1ZPkW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages