
സംസ്ഥാനത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിനിരയായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു.
സ്ത്രീധനത്തിന്റെ പേരിലുള്ള പരാതികള്‍ നാളെ മുതല്‍ 9497999955 എന്ന നമ്പറിൽ അറിയിക്കാം. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് വനിതകൾക്കെതിരെ സൈബർ അതിക്രമങ്ങൾക്കെതിരായ പരാതികൾക്കായി അപരാജിത എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക് പരാതികൾ മെയിൽ അയക്കാം.
അപരാജിത എന്ന സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പർ- 9497996992. ഈ നമ്പർ നാളെയാണ് നിലവിൽ വരികയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനെല്ലാം പുറമേ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലും പരാതികൾ അറിയിക്കാന്‍ സൗകര്യമുണ്ട്. നമ്പർ- 9497900999, 9497900286.
from Breaking News – ഇ വാർത്ത | evartha https://ift.tt/2SVBgOP
via IFTTT
No comments:
Post a Comment