പണം നല്‍കിയത് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആള്; മൊഴി നല്‍കി കെ സുന്ദര - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 6 June 2021

പണം നല്‍കിയത് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആള്; മൊഴി നല്‍കി കെ സുന്ദര

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കെ.സുന്ദരയുടെ മൊഴി. കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സുന്ദര നേരത്തെ നടത്തിയ പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.

സുന്ദരയുടെ കൂടെയുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്. കേസില്‍ സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. ഈ വ്യക്തിയുമായി കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. മാര്‍ച്ച് 21ന് സുനില്‍ നായിക് ഒരു ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3x2odcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages