
കോവിഡ് വൈറസ് വ്യാപനം ഇന്ത്യയെ തകർത്തുകളഞ്ഞതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകമാകെ കോവിഡ് പടരാൻ ചൈനയാണ് കാരണമെന്ന തന്റെ മുന്‍ ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയില്‍ നിന്നുള്ള ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. ചൈന ലോകരാജ്യങ്ങള്‍ക്ക് ഇതിലധികം തുക നഷ്ടപരിഹാരം നൽകണം. പക്ഷെ അവർക്ക് ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
എന്താണ് ഇപ്പോള്‍ ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് നോക്കൂ. ആ രാജ്യം തകർന്നടിഞ്ഞിരിക്കുന്നു. ഒറ്റ വാക്കില്‍ ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും അമേരിക്കയുടെയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3iQJcvB
via IFTTT
No comments:
Post a Comment