യൂറോ കപ്പിലെ മുസ്‌ലിം കളിക്കാർക്ക് മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ല; തീരുമാനവുമായി ഹൈനെകൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 25 June 2021

യൂറോ കപ്പിലെ മുസ്‌ലിം കളിക്കാർക്ക് മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ല; തീരുമാനവുമായി ഹൈനെകൻ

യൂറോ കപ്പിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം കളിക്കാരുടെ മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ലെന്ന് പ്രമുഖ ബിയർ നിർമ്മാണ കമ്പനിയായ ഹൈനെകൻ. ഫ്രാൻസിന്റെ സൂപ്പർതാരം പോൾ പോഗ്ബ അടുത്തിടെ നടത്തിയ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്തു മാറ്റിയിരുന്നു.

ഈ നടപടി ഉണ്ടായ പിന്നാലെയാണ് ബിയർ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം പുറത്തുവന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പോർച്ചുഗലിനെതിരെ നടന്ന മത്സരത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിയർ കുപ്പിയുണ്ടായിരുന്നില്ല.

തങ്ങളുടെ മുൻപിലുള്ള മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ അധുകൃതരെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നടക്കുന്ന യൂറോകപ്പിന്റെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഹൈനെകൻ.



from Breaking News – ഇ വാർത്ത | evartha https://ift.tt/2SpHPJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages