
അലോപ്പതി ചികിത്സ നൂറ് ശതമാനം ഫലപ്രദമല്ലെന്നുള്ള യോഗഗുരു ബാബാ രാംദേവിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം. ഇന്ന് കരിദിനം ആചരിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ കരിദിനം ആചരിച്ചത്.
രാംദേവ് നടത്തിയ അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രാംദേവ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു. അതെ സമയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐ എം എയുടെ ആവശ്യം.
from Breaking News – ഇ വാർത്ത | evartha https://ift.tt/3i8TlTO
via IFTTT
No comments:
Post a Comment