
രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ടു യുപിയില്‍ പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി അന്തരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. അതേസമയം, സിദ്ദിഖ് കാപ്പൻ ഇപ്പോള്‍ യുപിയിലെ മഥുര ജയിലില്‍ തടവിലാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു. അവിടെ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാനായിരുന്നു അനുമതി നല്‍കിയതെങ്കിലും പ്രായാധിക്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രാജ്യമാകെ പ്രതിഷേധം ഉയര്‍ന്ന യുപിയിലെ ഹാസ്ത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3wEwsMB
via IFTTT
No comments:
Post a Comment