സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; എം ബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 28 June 2021

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; എം ബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കി

സംസ്ഥാന നിയമസഭാ സ്പീക്കർ എം ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രവീൺ ബാലചന്ദ്രൻ എന്നയാൾക്കെതിരേ സ്പീക്കർ ഡിജിപിക്ക് പരാതി നൽകി. കോട്ടയത്തായിരുന്നു എംബി. രാജേഷിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എന്ന വ്യാജേന സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് ഇയാൾ പണം വാങ്ങി തട്ടിപ്പ് നടത്തിയത്.

ഇയാളിൽ നിന്നും ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരിട്ട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സ്പീക്കർ തട്ടിപ്പി്‌ന്റെ വിവരമറിഞ്ഞത്. ഇതിനെ തുടർന്ന് ഉടൻതന്നെ സ്പീക്കർ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഈ രീതിയിലുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നൽകി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3hdI9mP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages