
സംസ്ഥാനത്ത് അടുതിറെയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരം കേസുകളില്‍ കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനമായ വിഷയങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ വനിതാപൊലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൽ സൊകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
from Breaking News – ഇ വാർത്ത | evartha https://ift.tt/3vZP6gy
via IFTTT
No comments:
Post a Comment