
രാജ്യമാകെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണങ്ങൾ പാടെ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗാ ദസറാ ആഘോഷിക്കാൻ ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ആഘോഷത്തിനായി ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു.
യുപിയിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങൾ അരങ്ങേറിയതായും വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷംതോറും ഈ ദിവസം ആഘോഷിക്കുന്നതിനും ഗംഗാ സ്നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്.
ഈ സാഹചര്യത്തിൽ ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ഇത്തവണയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇവയൊന്നും ഫലപ്രദമായില്ല. സംസ്ഥാന അതിർത്തിയിൽ നെഗറ്റീവ് ആർ.ടി-പി.സി.ആർ സർട്ടിഫിക്കറ്റുളള ആളുകളെ മാത്രമേ കടത്തി വിടുന്നുളളുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇവരോട് ആഭ്യർത്ഥിക്കുന്നതായും അധികൃതർ വാർത്താ ഏജൻസികളോട് പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3cXDHY3
via IFTTT
No comments:
Post a Comment