ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കൂ; വാക്‌സിനെടുക്കാന്‍ മടിക്കരുത്: പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 27 June 2021

ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കൂ; വാക്‌സിനെടുക്കാന്‍ മടിക്കരുത്: പ്രധാനമന്ത്രി

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് ചെവികൊടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ ശാസ്ത്രത്തെയും, ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 78ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ രാജ്യത്ത് ഇതിനോടകം നിരവധി പേര്‍ വാക്സിനെടുത്തു. 90ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനും രണ്ട് ഡോസ് വാക്സിനും എടുത്തു. ആര്‍ക്കും വാക്സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമെ നിലനില്‍ക്കുകയുള്ളുവെന്നും മോദി പറഞ്ഞു.

എന്നാല്‍, വാക്സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. വാക്സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. കോവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്സിനേഷന്‍ പദ്ധതി വിപുലമാക്കാന്‍ നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3h8qSeJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages