കര്‍ഷക സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരു‍മാനം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 4 July 2021

കര്‍ഷക സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരു‍മാനം

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഏഴ് മാസമായി വിവിധ കർഷക സംഘടനകൾ നടത്തുന്ന സമയം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച് യോഗത്തിൽ തീരു‍മാനം. ജൂലൈ 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.

ഈ പ്രതിഷേധം പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.സഭയുടെ വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് കർഷകരുടെ പ്രഖ്യാപനം. പുതിയ പ്രതിഷേധത്തിന് മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും.

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ സംഘടനകൾ ആവശ്യപ്പെടും. അതിന് ശേഷം 22 മുതൽ പാർലമെന്റിന് മുന്നിൽ ക‌ർഷകർ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം. ഓരോ ദിവസവും അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം.



from Breaking News – ഇ വാർത്ത | evartha https://ift.tt/3htOafk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages