ഫോണിലൂടെ ശകാരം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതിയുമായി എംഎസ്എഫ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 4 July 2021

ഫോണിലൂടെ ശകാരം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതിയുമായി എംഎസ്എഫ്

ജനപ്രതിനി എന്ന നിലയിൽ ഒരു സഹായം അഭ്യർത്ഥിച്ച് വിളിച്ച പാലക്കാട് നിന്നുള്ള പത്താംക്ലാസുകാരനോട് കൊല്ലം എംഎൽഎ മുകേഷ് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്ന പിന്നാലെ മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.

ഒരു സഹായം ചോദിക്കാൻ വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എംഎൽഎ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സാധാരണക്കാരനായ കുട്ടിയോട് കാണിക്കേണ്ട സാമാന്യ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്‌നേഹവാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്നും പരാതിയിൽ പറയുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3wgvCEL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages