ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് വെളിപ്പെടുത്തിയ പിന്നാലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 20 July 2021

ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് വെളിപ്പെടുത്തിയ പിന്നാലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥികൂടിയായ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

റേഡിയോ ജോക്കികൂടിയായ അനന്യ തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച ഒരു പരാതിയുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ നിശ്ചയിച്ച അനന്യ പക്ഷെ തനിക്ക് ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3hNYgJo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages