പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടണം; ചീഫ് ജസ്റ്റീസിന് ഭീമ ഹര്‍ജിയുമായി അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 29 July 2021

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടണം; ചീഫ് ജസ്റ്റീസിന് ഭീമ ഹര്‍ജിയുമായി അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും

രാജ്യത്ത് ഇതിനോടകം രാഷ്ട്രീയ വിവാദമായി മാറിയ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് ഭീമഹര്‍ജി സമര്‍പ്പിക്കപ്പെട്ടു . രാജ്യത്തെ പ്രധാന ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പേര്‍ ഒപ്പിട്ട കത്താണ് ചീഫ് ജസ്റ്റിസിന് ഇതുമായി ബന്ധപ്പെട്ട് അയച്ചത്.

സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.

സ്വന്തം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ആരായണമെന്നും അരുണ റോയ്, അഞ്ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3f8z9PO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages