സംസ്ഥാനത്ത് വാക്സിന്‍ സ്റ്റോക്കില്ല; നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചു: മന്ത്രി വീണാ ജോര്‍ജ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 26 July 2021

സംസ്ഥാനത്ത് വാക്സിന്‍ സ്റ്റോക്കില്ല; നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് രൂക്ഷമായി വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും ഇപ്പോഴുള്ള സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്‌ 1.66 കോടിയിലധികം ഡോസ് വാക്സിന്‍ കേന്ദ്രന്‍ നല്‍കിയപ്പോള്‍ ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. അതില്‍ തന്നെ 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യഡോസ് നൽകിയത്. 35 ശതമാനത്തിന് രണ്ടാം ഡോസും നൽകി.

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. കേരളം നടത്തുന്ന വാക്സിനേഷന്‍ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. വാക്സിൻ നൽകുന്നതിൽ വേർതിരിവില്ല. എല്ലാവര്‍ക്കും വാക്സിന്‍ അവകാശമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3kXOaHW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages