
തൊഴിലിടങ്ങളില്‍ ഇസ്ലാമിക വസ്ത്രധാരണ രീതിയായ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്ന് ഉത്തരവിട്ടു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. അഗിഎ ചെയ്യുമ്പോഴും രാഷ്ട്രീയ, മതചിഹ്നങ്ങള്‍ക്കു തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങളും താത്പര്യങ്ങളും പരിഗണിച്ചുവേണം വിലക്കേര്‍പ്പെടുത്താന്‍.ഇതോടൊപ്പം തന്നെ മതസ്വാതന്ത്ര്യം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളും കണക്കിലെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജര്‍മനിയില്‍ നിന്നുള്ള രണ്ടു മുസ്‍ലിം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
തങ്ങള്‍ ജോലി ചെയ്യുന്ന തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ജര്‍മനിയിലെ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും അതിന് ശേഷം ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3ijwmEi
via IFTTT
No comments:
Post a Comment