രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്‌; നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 9 July 2021

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്‌; നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

മീണ എന്ന ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആധുനിക ഇന്ത്യയിലെ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു.

ഇപ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങള്‍ക്കും ഒരേ നിയമമാകും ബാധകമാവുക.



from Breaking News – ഇ വാർത്ത | evartha https://ift.tt/3yKyXO7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages