
തലസ്ഥാനത്തെ മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെ പൂര്‍ണ്ണമായും അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങി. നിലവില്‍ അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ തന്ത്രപ്രധാനമായ. കാബൂൾ നഗരം കൂടി താലിബാൻ കീഴടക്കിയിരിക്കുകയാണ്. താലിബാനുമായുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഇതേസമയം തന്നെ പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.
from Breaking News – ഇ വാർത്ത | evartha https://ift.tt/3iNeXoX
via IFTTT
No comments:
Post a Comment