കര്‍ക്കിടക വാവ് ബലിതര്‍പ്പണം: വിശ്വാസികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണം: കെ സുരേന്ദ്രന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 5 August 2021

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: വിശ്വാസികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണം: കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് ഇപ്പോഴുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പുതിയ തീരുമാന പ്രകാരം വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കുമ്പോൾ ബലിതര്‍പ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

നിലവില്‍ വിശ്വാസികള്‍ക്ക് ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. സ്വന്തം വീടുകളില്‍ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാന്‍ ഹൈന്ദവ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3CiHYjV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages