
രാജ്യത്തെ തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ.
കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുക എന്ന് പാർലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയിൽ നിയമമന്ത്രി കിരൺ റിജ്ജിജുവാണ് അറിയിച്ചത്.
2019 ആഗസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശകർ കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയത്. ഇതില്‍ വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാർ ഡാറ്റാബേസുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്മെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയിൽ പറഞ്ഞിരുന്നു.
ഇക്കാര്യം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ പത്രമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നിരോധിക്കണമെന്നും ശുപാർശയിലുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3jj84KZ
via IFTTT
No comments:
Post a Comment