കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ധ്യാന്‍ ചന്ദിനെയും: രമേശ്‌ ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 August 2021

കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ധ്യാന്‍ ചന്ദിനെയും: രമേശ്‌ ചെന്നിത്തല

കായിക താരങ്ങള്‍ക്ക് നൽകുന്ന രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയതിനെതിരേ കേരളത്തിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. രാജ്യത്തിനായി വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

ഇതിഹാസ താരമായ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാൽ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2VmBuQB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages