രാജീവ് ഗാന്ധിയുടെ പേരില്‍ ഐടി പുരസ്‌കാരം ഏര്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 11 August 2021

രാജീവ് ഗാന്ധിയുടെ പേരില്‍ ഐടി പുരസ്‌കാരം ഏര്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിറകേ രാജീവ് ഗാന്ധിയുടെ പേരില്‍ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍.കോണ്‍ഗ്രസ്സ് സഖ്യകക്ഷിയായ മഹാരാഷ്ട്രയില്‍ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പേര് നല്‍കുന്നത്.

ഇത്തവണ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഈ മാസം ഇരുപതിന് പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും.എനാല്‍ ഈ വര്‍ഷം പുരസ്‌കാര ജേതാക്കളെ ഒക്ടോബര്‍ മുപ്പതിനകം മാത്രമേ തിരഞ്ഞെടുക്കൂ. സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

കഴിഞ്ഞ ആഴ്ചയായിരുന്നു രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന്റെ പേര് ‘മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം’ എന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2VLITsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages