മാപ്പിളലഹള വർഗീയ കലാപമായിരുന്നുവെന്ന് ആദ്യം പറഞ്ഞ സർക്കാർ ഇന്ദിരാ ഗാന്ധിയുടേതാണ്: ശ്രീജിത്ത് പണിക്കർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 31 August 2021

മാപ്പിളലഹള വർഗീയ കലാപമായിരുന്നുവെന്ന് ആദ്യം പറഞ്ഞ സർക്കാർ ഇന്ദിരാ ഗാന്ധിയുടേതാണ്: ശ്രീജിത്ത് പണിക്കർ

കേരളത്തിൽ നടന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതൊരു വർഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സർക്കാരാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ (ബിജെപി) ശ്രീജിത്ത് പണിക്കർ.

മാപ്പിളലഹളയെ വെള്ളപൂശുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇത്രയെങ്കിലും അറിയണം എന്ന പേരിൽ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതിൽ പങ്കെടുത്തവർക്ക് കേന്ദ്രസർക്കാർ പെൻഷൻ നൽകണമെന്ന് 1973 ഓഗസ്റ്റിൽ സി കെ ചന്ദ്രപ്പൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ അത് സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കർ ദീക്ഷിത് മറുപടി പറഞ്ഞു എന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.

മാപ്പിളലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതൊരു വർഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞ സർക്കാർ ഇപ്പോഴത്തേതല്ല; ഇന്ദിരാ ഗാന്ധിയുടേതാണ്, കോൺഗ്രസിന്റേതാണ്. അത് വെളുപ്പിച്ചെടുക്കാൻ എക്സ്റ്റീരിയർ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

മാപ്പിളലഹളയെ വെള്ളപൂശുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇത്രയെങ്കിലും അറിയണം.

മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതിൽ പങ്കെടുത്തവർക്ക് കേന്ദ്രസർക്കാർ പെൻഷൻ നൽകണമെന്ന് 1973 ഓഗസ്റ്റിൽ സി കെ ചന്ദ്രപ്പൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ അത് സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കർ ദീക്ഷിത് മറുപടി പറഞ്ഞു.

സംവാദത്തിന്റെ രേഖകൾ നിങ്ങൾക്കും പരിശോധിക്കാം. പാർലമെന്റ് സൈറ്റിലെ രേഖയുടെ ലിങ്ക് ചുവടെ. ജേർണൽ ഓഫ് പാർലമെന്ററി ഇൻഫർമേഷൻ വോള്യം 19, നമ്പർ 4. പേജ് 1074. പ്രസിദ്ധീകരിച്ചത് ഒക്ടോബർ 1973ൽ. ഇതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു: “സ്വാതന്ത്ര്യസമര സേനാനികളായി ആൾക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തിൽ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവർ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ പരിശോധിച്ചു.

മഹാത്മാഗാന്ധിയുടെ പ്രസ്താവനകൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമേയങ്ങൾ, രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകൾ, [രമേഷ് ചന്ദ്ര] മജുംദാർ ആദിയായ പ്രസിദ്ധ ചരിത്രകാരന്മാരുടെ ഗവേഷണം എന്നിവയും പരിശോധിച്ചു. അനിഷേധ്യമായ ഈ തെളിവുകളെല്ലാം മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വർഗീയ കലാപം ആയിരുന്നു.”

ചുരുക്കിപ്പറഞ്ഞാൽ, മാപ്പിളലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതൊരു വർഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞ സർക്കാർ ഇപ്പോഴത്തേതല്ല; ഇന്ദിരാ ഗാന്ധിയുടേതാണ്, കോൺഗ്രസിന്റേതാണ്. അത് വെളുപ്പിച്ചെടുക്കാൻ എക്സ്റ്റീരിയർ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല.



from Breaking News – ഇ വാർത്ത | evartha https://ift.tt/3BtsHvy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages