കൈക്കൂലി വാങ്ങി രാജ്യത്തിന്റെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നിര്‍മലാ സീതാരാമന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 25 August 2021

കൈക്കൂലി വാങ്ങി രാജ്യത്തിന്റെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നിര്‍മലാ സീതാരാമന്‍

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്ന ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോ എന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു.

ഇതോടൊപ്പം തന്നെ കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്‌നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

മാത്രമല്ല, പ്രധാനമന്ത്രിയുടെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3B2ulE6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages