
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നായിരുന്നു നാരായണ്‍ റാണെ പറഞ്ഞത്.
റാണെയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പോലീസിൽ പരാതി നല്‍കുകയും റാണെയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ബി ജെ പി നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാണെയെ റാലിയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യാനനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു.
ബിജോയിയുടെ യാത്രയിൽ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3kiNLhk
via IFTTT
No comments:
Post a Comment