തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പം ഇനി ജാതിവാല്‍ ഉണ്ടാകില്ല; നിര്‍ദ്ദേശം നല്‍കി എം കെ സ്റ്റാലിന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 5 August 2021

തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പം ഇനി ജാതിവാല്‍ ഉണ്ടാകില്ല; നിര്‍ദ്ദേശം നല്‍കി എം കെ സ്റ്റാലിന്‍

ഇനിമുതൽ തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ ഉണ്ടാവില്ല. ഇത്തരത്തില്‍ ഉള്ളവ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനുള്ള തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി.

ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാനും ജീവിതത്തിലെ മാതൃകയെന്ന നിലയില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടുമാണ് പുതിയ തീരുമാനം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. .

തമിഴ്നാട്ടില്‍ നേരത്തെ തന്നെ എം ജി ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തെ തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം ജി ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3AdqSlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages