പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ സുധാകരന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 August 2021

പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ സുധാകരന്‍

സംസ്ഥാനത്തെ മുതിർന്ന നേതാവായ കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച കെ പി സി സി സെക്രട്ടറി പി എസ്. പ്രശാന്തിനെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൂടിയായിരുന്ന ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത് എന്നാണ് വിശദീകരണം. കെസി വേണുഗോപാല്‍ ബി ജെ പിയുടെ ഏജന്റാണെന്നും കോണ്‍ഗ്രസിനെ അദ്ദേഹം തകര്‍ക്കുന്നുവെന്നും പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു.

ഇതിനെ തുടർന്ന് ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും പക്ഷെ ഇപ്പോഴും തെറ്റുതിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3sWKkAG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages