കേരളത്തില്‍ ഇന്ന് 26,200 പേർക്ക് കൊവിഡ്; മരണങ്ങള്‍ 125; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 September 2021

കേരളത്തില്‍ ഇന്ന് 26,200 പേർക്ക് കൊവിഡ്; മരണങ്ങള്‍ 125; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69

കേരളത്തില്‍ ഇന്ന് 26,200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂർ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസർകോട് 455 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2390, കൊല്ലം 2033, പത്തനംതിട്ട 1184, ആലപ്പുഴ 1845, കോട്ടയം 2145, ഇടുക്കി 1114, എറണാകുളം 2872, തൃശൂർ 2812, പാലക്കാട് 2237, മലപ്പുറം 3146, കോഴിക്കോട് 4488, വയനാട് 969, കണ്ണൂർ 1649, കാസർകോട് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,450 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,75,731 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 32,719 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2466 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3hih2Yz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages