
വൈറസിനെ പ്രതിരോധിക്കാന്‍ കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം ജനങ്ങള്‍ക്ക് എടുക്കാമെന്ന് ഹൈക്കോടതി. കേന്ദ്രത്തിന്റെ കോവിന്‍ വെബ്സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കിറ്റെക്സിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി വി സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്.
എന്ത് കാരണത്താലാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്സിന്‍ ലഭിക്കാത്തതെന്ന് കോടതി ചോദിച്ചു. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3yNPtwi
via IFTTT
No comments:
Post a Comment