വിസ്മയ കേസ്; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 1 September 2021

വിസ്മയ കേസ്; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഇന്ന് വൈകുന്നേരമായിരുന്നു ഉത്തരവിറങ്ങിയത്. കിരണിന് പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ മാസം ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. പക്ഷെ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കിയിരുന്നില്ല.

കേസിലെ ശരിയായ അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് ഒരാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന്ഭാവിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.



from Breaking News – ഇ വാർത്ത | evartha https://ift.tt/3t3bQwq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages