
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പുതിയ ഭരണാധികാരിയാകും. ഇതുമായി ബാധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ താലിബാന്റെ രാഷ്ട്രീയകാര്യ മേധാവിയാണ് നിലവില്‍ ബറാദര്‍.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി താലിബാനുവേണ്ടി ദോഹയില്‍ ചര്‍ച്ചകള്‍ നടത്താറുള്ളത് ബറാദര്‍ ആണ്. താലിബാന്‍ സ്ഥാപകനായ മുല്ല ഒമറിന്റെ വിശ്വസ്ഥാനായിരുന്നു ബറാദര്‍. ഇതിനെല്ലാം പുറമേ താലിബാന്റെ മികച്ച യുദ്ധതന്ത്രജ്ഞനും കമാന്‍ഡറുമായി അറിയപ്പെടുന്ന വ്യക്തികൂടിയാണ് ബറാദര്‍.
പുതിയ ഭരണകൂടത്തില്‍ മുല്ല ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനേഖായ് എന്നിവരും സുപ്രധാന സ്ഥാനങ്ങളില്‍ ഉണ്ടാകും. ഭരണകൂടം രൂപീകരിക്കാനായി മുതിര്‍ന്ന നേതാക്കളെല്ലാം കാബൂളില്‍ എത്തിയതായും പുതിയ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3kQp1NJ
via IFTTT
No comments:
Post a Comment