
കേരളത്തില്‍ സ്കൂളുകൾ നവംബർ ഒന്നിനുതന്നെ തുറക്കാന്‍ തീരുമാനം. വൈറസ് വ്യാപനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ബയോ ബബിൾ സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും അറിയിച്ചു.
ഇന്ന് നടന്ന ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിനു ശേഷമാണ് മന്ത്രിമാരുടെ പ്രതികരണം.സ്കൂളുകൾ തുറക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വി ശിവൻകുട്ടി അറിയിച്ചു. നിലവില്‍ വിദ്യാർത്ഥികൾക്ക് ബയോ ബബിൾ സുരക്ഷ ഒരുക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
ഇതിനായി കുട്ടികൾ സ്കൂളിലെത്തി തിരിച്ച് വീടുകളിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.
സ്കൂളുകളില്‍ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും എല്ലാ സ്കൂളുകളും സ്വീകരിക്കണം. കുട്ടികൾക്കായി പ്രത്യേകം മാസ്കുകൾ തയ്യാറാക്കും. സ്കൂളുകളിൽ മാസ്കുകൾ നിർബന്ധമായും കരുതണം.
from Breaking News – ഇ വാർത്ത | evartha https://ift.tt/3u7j7Md
via IFTTT
No comments:
Post a Comment