കനയ്യക്ക് രാഹുൽ ഗാന്ധി നൽകിയത് വൻ ഓഫറുകള്‍: മുഹമ്മദ് മൊഹ്സീൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 28 September 2021

കനയ്യക്ക് രാഹുൽ ഗാന്ധി നൽകിയത് വൻ ഓഫറുകള്‍: മുഹമ്മദ് മൊഹ്സീൻ

സിപിഐ വിട്ട് കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി അടുത്ത സുഹൃത്തും മലയാളിയും എംഎല്‍എയുമായ മുഹമ്മദ് മൊഹ്സീൻ. കനയ്യ കുമാറിന് വൻ ഓഫറുകളാണ് രാഹുൽ ഗാന്ധി നൽകിയതെന്ന് ജെഎൻയു പഠന കാലത്ത് കനയ്യയുടെ കൂട്ടാളിയുമായിരുന്ന മൊഹ്സീൻ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ മുഖ്യമന്ത്രി പദമുൾപ്പെടെ രാഹുൽ കനയ്യക്ക് വാഗ്ദാനം ചെയ്തുവെന്നാണ് മൊഹ്സീൻ പറയുന്നത്. നേരത്തെ പത്തിലേറെ തവണ രാഹുൽ ക്യാമ്പ് കനയ്യയുമായി സംസാരിച്ചുവെന്നും എങ്കിലും അദ്ദേഹം പോകുമെന്ന് കരുതിയില്ലെന്നുമാണ് മൊഹ്സീൻ പറയുന്നത്.

ഇതോടൊപ്പം തന്നെ യുവാക്കൾ എന്ത് കൊണ്ട് പാർട്ടി വിട്ടുപോകുന്നുവെന്നതിനെ പറ്റി പാർട്ടി ആലോചിക്കണമെന്ന് മൊഹ്സീൻ ആവശ്യപ്പെട്ടു. ചിതറി നിൽക്കാതെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഏകീകരണത്തെ പറ്റി പാർട്ടി ആലോചിക്കണം- അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3zKS22E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages