
അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസമിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘർഷത്തിൽ ഒന്‍പത് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
സംസ്ഥാനത്തെ ദാര്‍രംഗ് ജില്ലയിൽ സംസ്ഥാന കാര്‍ഷിക പദ്ധതിയില്‍പ്പെട്ട ഭൂമിയില്‍ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് നടപടിക്കെതിരെ ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.
ഇവിടേക്ക് വന്‍ സന്നാഹങ്ങളുമായി എത്തിയ പോലീസ്, ജനങ്ങളെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ, സംഘർഷത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ട കാര്യം പോലീസ് ഇതുവരെയു സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3EHXLKi
via IFTTT
No comments:
Post a Comment