സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 September 2021

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കാരണത്താല്‍ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു . സ്ഥാപനത്തിലെ സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് മാനേജ്‌മെന്റ് കടന്നത് .

ഇരയായ യുവ മാധ്യമ പ്രവർത്തക പ്രസ്തുതചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്നോട്ടുള്ള നടപടിയില്‍ ഈ പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത വേണുവിനെതിരെ നടപടിതന്നെ ഉണ്ടാകും.

കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. ഇതിനു മുന്‍പും സമാനമായി ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. ആ സമയം അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീര്‍ക്കുകയായിരുന്നു ചെയ്തത്. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Z2r3Ts
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages