ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍ എസ്എ സിന് പങ്ക്; രാഹുലിനെതിരായ ആര്‍ എസ്എ സ് നേതാവിന്റെ തെളിവ് തള്ളി ബോംബെ ഹൈക്കോടതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 20 September 2021

ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍ എസ്എ സിന് പങ്ക്; രാഹുലിനെതിരായ ആര്‍ എസ്എ സ് നേതാവിന്റെ തെളിവ് തള്ളി ബോംബെ ഹൈക്കോടതി

ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്ന്എസ് സംഘടനയ്ക്ക് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഈ പകര്‍പ്പ് തെളിവായി ഫയലില്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആര്‍ എസ്എ സ് നേതാവ് രാജേഷ് കുന്ദെയുടെഹര്‍ജി കോടതി തള്ളി.

സമാന ആവശ്യവുമായി ഇയാള്‍ 2018 ല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. അന്ന് മജിസ്‌ട്രേറ്റ് കോടതിയും ഹര്‍ജിതള്ളുകയായിരുന്നു. 2014ലായിരുന്നു മഹാരാഷ്ട്രയിലെ താനെയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍, ഗാന്ധി വധത്തില്‍ ആര്‍ എസ്എ സിന് പങ്കുണ്ടെന്ന് പ്രസംഗിച്ചത്.

ഇതിനെ തുടര്‍ന്നാണ്‌ കുന്ദെ രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പിന്നീട്
2015 മാര്‍ച്ചില്‍, മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3lEvmw8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages