ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കുനേരെ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 September 2021

ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കുനേരെ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ

ത്രിപുരയിൽ സി പി എമ്മിന്റെ ഓഫീസുകൾക്കുനേരെ വ്യാപകമായി ബി ജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. സംസ്ഥാനത്തെ അഗർത്തലയിലുള്ള പാർട്ടി ആസ്ഥാനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാര്‍ കത്തിക്കുകയും ഓഫീസിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഫർണിച്ചറുകളും തകര്‍ക്കുകയും ചെയ്തു .

ഇതോടൊപ്പം തന്നെ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ധാരാളം സിപിഎം പ്രവർത്തകരുടെ വീടുകളും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തകർത്തു. അതേസമയം, ബിഡൽഗറിലെ ഓഫീസ്‌ പോലീസ്‌ നോക്കിനിൽക്കെയാണ്‌ അക്രമികൾ തീവച്ചത്‌. ബിജെപിയുടെ സി പി എം അപലപിച്ചു.

സംസ്ഥാനത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ സർക്കാരും ബിജെപിയും നടത്തുന്നതെന്നും ആക്രമിച്ച്‌ തോൽപ്പിക്കാമെന്നും, നിശബ്‌ദരാക്കാമെന്നുമുള്ള സംഘ്‌പരിവാർ ലക്ഷ്യം നടക്കില്ലെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/38OUCtp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages