
കോവിഡ് വൈറസിനെതിരെയുള്ള വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്സിനേഷൻ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്.
ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ഇക്കാര്യത്തിൽ ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്സിനേഷൻ എന്ന റെക്കോർഡ് നേടിയത്. ഇപ്പോഴും വാക്സീൻ വിമുഖതയാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. എന്നാൽ, നമ്മൾ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് കോവിഡ് പ്രതിരോധം മികച്ചതാക്കിയത്. ഈതു കൂട്ടായ്മയുടെ വിജയമാണ്. അദ്ദേഹം പറഞ്ഞു.
പലപ്പോഴും കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ എല്ലാവരുംപലരും ചോദിച്ചു, ഇതെങ്ങനെ നടപ്പാക്കുമെന്ന്. പക്ഷേഎന്നാൽ നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ഈ നിയന്ത്രണങ്ങൾ എല്ലാവർക്കും വേണ്ടിയാണെന്നു ജനം തിരിച്ചറിഞ്ഞു, അനുസരിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
പലരീതിയിൽ പലതരം സമ്മർദങ്ങളുണ്ടായിട്ടും, കേന്ദ്ര സർക്കാരിന്റെ മുൻ പദ്ധതികളെപ്പോലെ വാക്സിനേഷനിലും വിഐപി സംസ്കാരം നടപ്പാക്കിയില്ല. പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് ഈ നേട്ടം. മഹത്തായ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരി വന്നപ്പോൾ ഇന്ത്യയിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. ആഗോള മഹാമാരിക്കെതിരെ പൊരുതാൻ ഇന്ത്യയ്ക്കാകുമോ എന്നായിരുന്നു ചോദ്യം. ഇത്രയും കൂടുതൽ വാക്‌സിൻ വാങ്ങാൻ ഇന്ത്യയ്ക്ക് എവിടെ നിന്ന് പണം കിട്ടും? എന്ന് ഇന്ത്യക്ക് വാക്‌സിൻ കിട്ടും? ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. ഇന്ന് നൂറു കോടി വാക്‌സിനേഷൻ അതിനുള്ള എല്ലാറ്റിനും ഉത്തരമാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3prDFyW
via IFTTT
No comments:
Post a Comment