നീറ്റ് പരീക്ഷക്കെതിരെ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 4 October 2021

നീറ്റ് പരീക്ഷക്കെതിരെ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിൻ

നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനം സാധ്യമാക്കാൻ കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇതിനായി അദ്ദേഹം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

നേരത്തെ അദ്ദേഹം വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. നീറ്റിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്‍ട്ടും ഇത്തവണ കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ട പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണെന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3l5ongq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages