പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസ്; 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 12 October 2021

പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസ്; 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

വിപിഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രതികളായിരുന്ന അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വിറുതെവിട്ടത്.

തളിപ്പറമ്പിന് സമീപം അരിയില്‍ പ്രദേശത്ത് വച്ച് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. അരിയില്‍ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ചത് ഈ കേസാണെന്നും പറയപ്പെടുന്നു. 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

അതേസമയം, വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തുമെന്ന് പി ജയരാജൻ പ്രതികരിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3BD4Ae9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages