അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 21 October 2021

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കാം. ഇതിനെ തുടർന്ന് എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്. പ്രതിപക്ഷ നേതാവിൻ്റെ വിമർശനം സംബന്ധിച്ച് ഇപ്പോൾ തർക്കത്തിനില്ല. മറുപടി പറയേണ്ട സമയത്ത് പറയും. എല്ലാവരും സഹകരിക്കണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വൈകിയിട്ടില്ല. രാഷ്ട്രീയ ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (Orange alert). മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് (yellow alert). മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3B8KyaA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages