മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 October 2021

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

ആകെ 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ഇപ്പോൾ തുടർച്ചയായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യവുമായി കേരളം കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്. ഒരുപക്ഷെ ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാ‍ർപ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി കേരളം സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.

അതേസമയം, നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോൾ ജലനിരപ്പ് 142 അടിയിലേക്ക് എത്താൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാൽ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിൻറെ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തിൽ കേരളം ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3b8eLM6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages