
വാക്സിൻ വിതരണത്തിൽ രാജ്യം നൂറുകോടി എന്ന നേട്ടം സ്വന്തമാക്കിയതിൽ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയെ തള്ളി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കേന്ദ്രത്തിലെ മോദി സർക്കാരിന് ഇത്തരമൊരു ക്രെഡിറ്റ് നല്‍കുന്നത് കൊവിഡിനെ നേരിടുന്നതിലെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പവന്‍ ഖേര പറഞ്ഞു.
‘ രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടു. ഇതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതോടൊപ്പം രണ്ടാം കൊവിഡ് തരംഗത്തിലെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍ എഴുതിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം.
from Breaking News – ഇ വാർത്ത | evartha https://ift.tt/3ptZrC9
via IFTTT
No comments:
Post a Comment