തൃശൂരിൽ ബിജെപി പ്രവർത്തകനെ കുത്തികൊലപ്പെടുത്തി; ആളുമാറി കുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 31 October 2021

തൃശൂരിൽ ബിജെപി പ്രവർത്തകനെ കുത്തികൊലപ്പെടുത്തി; ആളുമാറി കുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്

തൃശൂർ ജില്ലയിലെ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകനെ അജ്ഞാത സംഘം കുത്തി കൊന്നു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമത്തില്‍ മരിച്ചത്.

ഇന്ന് വെകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന പ്രാവുകളെ മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വില്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.വയറിൽ ആഴത്തിൽ കുത്തേറ്റ് റോഡിൽ വീണു രക്തം വാർന്നു കിടന്ന ബിജുവിനെ നാട്ടുക്കാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ഇയാളെ ആളുമാറി കുത്തിയതാകാമെന്നാണ് അന്വേഷണം നടത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സംഭവ സ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി ഒരു സംഘം വാക്കേറ്റത്തിലേർപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. അതിനാലാണ് ആളുമാറിയുള്ള ആക്രമണത്തിലേക്ക് പോലീസ് സൂചന നല്‍കുന്നത്.

ഗുരുവായൂർ എസിപി കേജി സുരേഷ്, കുന്നംകുളം എസിപി ടിഎസ് സിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3GFXuIC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages